മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കദളിപ്പഴം പാൽ വഴിപാട്. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ച് ആരാധകൻ. ചോതി നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ മറ്റൊരാളും വിഷ്ണുപൂജ വഴിപാട് നടത്തി.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്.പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയന്, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ടാക്കിയിരിക്കുന്നത്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ചയാണ് പൂജ.
അതേസമയം രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. നാല് സീറ്റില്‍ എല്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്.


