തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫഐ സംസ്ഥാന സെക്രട്ടറി എഎം റഹീമിനും വധഭീഷണിക്കത്ത്. മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ എഎ റഹീം കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

