കൊല്ലം: കാടിയേരി ബാലകൃഷ്ണന് കെ. സുരേന്ദ്രന്റെ മറുപടി. കോടിയേരി പരാജയം മണക്കുന്നതിനാലാണ് എന്‍എസ്എസ് രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കണമെന്ന പ്രസ്ഥാവന നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പറഞ്ഞു. എന്‍എസ്എസ് ഒരു സ്വതന്ത്ര സംഘടനയാണ്. അതിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരിക്ക് എന്ത് അവകാശമാണുള്ളതെന്നും എന്‍എസ്എസിന് എന്ത് ചെയ്യാനാകുമെന്ന് സി പി എമ്മിന് തെരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സിപിഎമ്മിനെ വിരട്ടാന്‍ വരേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് സുകുമാരന്‍ നായര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. എന്‍എസ്എസ് പറഞ്ഞാല്‍ ആരൊക്കെ കേള്‍ക്കുമെന്ന് താമസിയാതെ അറിയാമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കാന്‍ കോടിയേരി ബാലകൃഷ്ണന് വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ സമുദായ സംഘടനാ നേതാക്കളെ തേടി വരുമെന്ന ജി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് സമുദായ നേതാക്കളെന്നല്ല , മറിച്ച് വോട്ടര്‍മാരെന്ന നിലയില്‍ മാത്രം അത്തരം സന്ദര്‍ശനങ്ങളെ കണ്ടാല്‍ മതിയെന്നാണ് കോടിയേരിയുടെ മറുപടി. ഇന്നലെയും സിപിഎം എന്‍എസ്എസ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ചങ്ങനാശ്ശേരിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സുപ്രീംകോടതിവിധിയുടെ പേരില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ശരിയോ എന്ന് നാല് വട്ടം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി എന്‍എസ്എസിനെ ഓര്‍മ്മിപ്പിച്ചു. വനിതാ മതില് ശൂ ആകുമെന്ന് ചിലര്‍ പറഞ്ഞു. എന്നിട്ടെന്തായെന്നും മുഖ്യമന്ത്രി പിണറായി വിജയന് ചങ്ങനാശ്ശേരിയില്‍ ചോദിച്ചിരുന്നു

