കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി ആര്.എസ്.എസ് പ്രവര്ത്തകന്. പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം തരുമെന്നാണ് വേണുഗോപാല്‍ ഷേണായി എന്ന ആര്.എസ്.എസ് പ്രവര്ത്തകന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തത്.’പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ പ്രതിഫലം ഞാന്‍ തരും എന്റെ വിശ്വാസത്തിന് എതിരായത് കൊണ്ട്’ എന്നാണ് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി ഈ ആര്‍എസ്എസ് പ്രവര്ത്തകന്.
പിന്നാലെ ‘എനിക്ക് ഒരു ഭയവുമില്ല കാരണം ഞാന്‍ ഒരു സ്വയം സേവകനാ’ എന്നൊരു പോസ്റ്റും വേണുഗോപാല്‍ ഇട്ടിട്ടുണ്ട്. തുടര്‍ന്ന് ചില പ്രവര്‍ത്തനങ്ങളും പോസ്റ്റുകളും വൈകാരികമാണ് വിശ്വാസം ഹനിക്കപ്പട്ടത്രയും വരില്ലെന്നും അങ്ങനെ കേസ് എടുക്കാന്‍ കേരളം കോരന്റെ വകയല്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
https://www.facebook.com/venugopal.shenoy.773/posts/1983787498379469


