ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ തുടര്‍ നടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു തരത്തിലും പ്രതിരോധത്തിലല്ലെന്നും പരാതി പോലും വരാത്ത സമയത്ത് പോലും പാര്‍ട്ടി സ്വീകരിച്ചത് മാതൃകാപരമായ നടപടിയായിരുന്നുവെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുന്നില്‍ പരാതി വന്നപ്പോള്‍ ഉടനടി അത് ഡിജിപിക്ക് കൈമാറുകയാണ് അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമൊക്കെ മുന്നില്‍ വന്ന എത്ര പരാതികള്‍ ഇതുപോലെ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് വി ഡി സതീശന് ചോദിച്ചു.പാർട്ടിയെ തങ്ങൾ സംരക്ഷിക്കും. പാർട്ടിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് അഭിമാനമാണ്. കോൺഗ്രസ് ചെയ്തതുപോലെ മറ്റേത് പാർട്ടിയാണ് ചെയ്തിട്ടുള്ളതെന്നും സതീശൻ ചോദിച്ചു. ‘രാഹുലിനെതിരെ ഇന്നലെയല്ലേ പുതിയ പരാതി വന്നത്. പേരുപോലും ഇല്ലാത്ത പരാതിയാണ്. എങ്കിലും അന്വേഷിക്കണമല്ലോ. അന്വേഷിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാർട്ടി എടുക്കും. ഒരു കേസ് കോടതിയിൽ ഉണ്ടല്ലോ, അതിൽ പാർട്ടി ഒരു തടസവും പറഞ്ഞില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി പ്രസിന്റ് പറഞ്ഞത്’.
Home Kerala രാഹുലിനെതിരെ കൂടുതൽ നടപടി ഉചിത സമയത്തെന്ന് വി.ഡി സതീശൻ; പാർട്ടിക്ക് പോറലേൽപ്പിക്കാൻ സമ്മതിക്കില്ല
രാഹുലിനെതിരെ കൂടുതൽ നടപടി ഉചിത സമയത്തെന്ന് വി.ഡി സതീശൻ; പാർട്ടിക്ക് പോറലേൽപ്പിക്കാൻ സമ്മതിക്കില്ല
by രാഷ്ട്രദീപം
by രാഷ്ട്രദീപം

