തിരുവനന്തപുരം: രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു. എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി പ്രസിഡൻ്റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തുസസ്പെൻഷൻ തെറ്റ് തിരുത്തൽ ആയിരുന്നു. ഇനി അതിനുള്ള സ്കോപ്പില്ലാത്തതിനാൽ ഉചിതമായ തീരുമാനം ഉണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കുക. രേഖാമൂലമുള്ള പരാതിയില്ലാത്ത സാഹചര്യത്തിലായിരുന്നു നേരത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോൾ രേഖാമൂലമുള്ള പരാതി സർക്കാരിനും പാർട്ടിക്കും കിട്ടിയിട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ചെയ്യാത്ത ആൾ പാർട്ടിക്ക് പുറത്താണ്.
എംഎൽഎ സ്ഥാനത്ത് തുടരണമോ എന്ന് തീരുമാനിക്കേണ്ടത് രാഹുലാണ്. പാർട്ടി രാഹുലുമായുള്ള പൊക്കിൾക്കൊടിബന്ധം വിച്ഛേദിച്ചു കഴിഞ്ഞു. പാർട്ടി ജോലികൾ ചെയ്യാത്ത ആൾക്കാർ പാർട്ടിക്ക് പുറത്താണ്. പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതിൽ ചാടാനല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിക്കും ജനപ്രതിനിധിക്കും ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് പോകാൻ സമയം കിട്ടില്ല. അത്തരക്കാർ പൊതുരംഗത്തെന്നല്ല, ഒരു രംഗത്തും പ്രവർത്തിക്കാൻ യോഗ്യനല്ല.
പുകഞ്ഞ കൊള്ളി പുറത്താണെന്നും ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്തുപോകാമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് മറ്റ് പാർട്ടികളുടെ കാര്യം നോക്കേണ്ടതില്ല. അത് ജനങ്ങൾ നോക്കട്ടെ. പാർട്ടി നിലപാടിനനുസരിച്ച് പ്രവർത്തിക്കുകയും പൊതുസമൂഹത്തിൽ ചീത്തപ്പേര് ഉണ്ടാക്കാതിരിക്കുകയും വേണം. അങ്ങനെയുണ്ടാക്കിയാൽ പാർട്ടി നടപടിയെടുക്കും. മറ്റ് പാർട്ടികളുടെ കാര്യങ്ങൾ ഞങ്ങളെ സ്വാധീനിക്കില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് ആദ്യം വേണ്ടത് സദാചാരമാണ്.


