ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരണവുമായി ചെന്നൈ ആസ്ഥാനമായുള്ള സ്മാർട്ട് ക്രിയേഷൻസ്. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളികളെന്ന് സ്മാർട്ട് ക്രീയേഷൻസ് വൈസ് പ്രസിഡന്റ് മുരളി.ചെമ്പ് പാളികളിൽ മാത്രമേ സ്വർണം പൂശുകയുള്ളു. ഒരിക്കൽ ഇവിടെ സ്വർണം പൂശിയാൽ ആ പാളികളിൽ വീണ്ടും സ്വർണം പൂശാൻ ആകും. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും സമീപിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് മുരളി വ്യക്തമാക്കി.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളുടെ കസ്റ്റമർ ആണ്. വർഷങ്ങളായി പോറ്റിയെ അറിയാം. ശബരിമലയുടെ ബന്ധപ്പെട്ട വർക്കുകൾ മുൻപും ചെയ്തിട്ടുണ്ട് എന്നാൽ സ്വർണം പൂശിയ ശേഷം കവാടം എങ്ങോട്ട് കൊണ്ടുപോയി എന്ന് തങ്ങൾക്ക് അറിയില്ലെന്ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ടാരി പറഞ്ഞു.വാതിലിന്റെ പൂജ നടന്നത് സ്മാർട്ട് ക്രിയേഷന്‍സിൽ വെച്ചായിരുന്നു അതിൽ ജയറാം അടക്കമുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു. കോടതി നടപടികൾ അനുസരിച്ച് മാത്രമാണ് നീങ്ങിയിട്ടുള്ളതെന്നും 2025 ൽ എത്തിച്ചത് 2019 ൽ ഇവിടെ നിന്ന് സ്വർണം പൂശി കൊണ്ടുപോയ പാളി തന്നെയാണെന്നും സ്മാർട്ട് ക്രിയേഷൻസ് അധികൃതർ വ്യക്തമാക്കി.