ഷിബു ബേബി ജോണിന്റെ ആരോപണം നിഷേധിച്ച് മാണി സി കാപ്പന്. താനൊരു മൊഴിയും സിബിഐക്ക് നല്‍കിയിട്ടില്ലെന്ന് കാപ്പന് പറഞ്ഞു. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ ഒരു കേസുമില്ല. ഷിബു ബേബി ജോണിന് ലഭിച്ചത് വ്യാജ രേഖകളെന്നും കാപ്പന് പ്രതികരിച്ചു.
അതേസമയം, കോടിയേരിക്ക് പണം നല്‍കിയിട്ടില്ലെന്ന് മുംബൈ വ്യവസായിയും വ്യക്തമാക്കുന്നു. കോടിയേരിയെയും ബിനീഷിനെയും ഒരു തവണ കണ്ടിട്ടുണ്ട്. എന്നാല്‍, അവര്‍ പണം വാങ്ങിയിട്ടില്ലെന്നും ദിനേശ് പറഞ്ഞു.
മാണി സി കാപ്പന് കോടിയേരിക്കെതിരെ സിബിഐക്ക് മൊഴി നല്‍കിയിരുന്നുവെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്. 2013ലാണ് സംഭവം നടന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി പണം നല്‍കിയിരുന്നുവെന്നും വ്യവസായി ദിനേശിനെ കോടിയേരിക്ക് ബിനീഷിനും പരിചയപ്പെടുത്തിയ കാപ്പനായിരുന്നുവെന്നാണ് ഷിബു പറയുന്നത്.