ഓണം എത്തിയതോടെ പഴവര്‍ഗ്ഗങ്ങള്‍ക്ക് പൊള്ളുന്നവില. ഏത്തക്കായ ഉള്‍പ്പെടെയുള്ള പഴങ്ങള്‍ക്ക് വില കൂടിയിരിക്കുന്നു. നിലവില്‍ 48 രൂപയാണ് ഏത്തക്കായയ്ക്ക്. ഇതിപ്പോള്‍ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ വില 5060 രൂപ വരെയാണ്. വയനാടന്‍ ഏത്തക്കായയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്.
തിങ്കളാഴ്ച വയനാടന്‍ ഏത്തക്കായയ്ക്ക് മൊത്തവില 4042 രൂപയും പഴത്തിന് 5055 രൂപയുമായിരുന്നു. മേട്ടുപ്പാളയം പഴത്തിന് 60 രൂപയാണ്. ഓണം അടുക്കുമ്പോള്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്കയുമുണ്ട്.
ഉപ്പേരി, ശര്‍ക്കരവരട്ടി, അവിയല്‍, കൂട്ടുകറി തുടങ്ങിയ വിഭവങ്ങള്‍ക്കാണ് ഏത്തക്കായ ഏറ്റവുമധികം വേണ്ടിവരുന്നത്. ഇതാണ് ഓണ വിപണിയിലെ വില വര്‍ധനയ്ക്ക് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ഞാലിപ്പൂവന് 75 രൂപ കടന്നു.
ഞാലിപ്പൂവന് പഴത്തിന് 76 മുതല്‍ 80 രൂപ വരെയാണ് വില. ഞാലിപ്പൂവന് പച്ചക്കായയ്ക്ക് 72 രൂപ വിലയുണ്ട്. പൂവന്പഴത്തിന് 60 രൂപയും പാളയംകോടന് 45 രൂപയുമാണ് തിങ്കളാഴ്ച മൊത്ത വിപണിയിലെ വില. ഓരോ പ്രദേശത്തും വിലയില്‍ നേരിയ വ്യത്യാസമുണ്ടാകാറുണ്ട്. കടകളിലെത്തുമ്ബോള്‍ വിലയില്‍ രണ്ടോ മൂന്നോ രൂപയുടെ വര്‍ധന കൂടി ഉണ്ടാകും.


