രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പനമറിച്ചിട്ട് കബാലി. പടക്കം പൊട്ടിച്ച് കബാലിയെ തുരത്തി പന മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിക്കാനായി. അതിരപ്പള്ളി-മരക്കപ്പാറ അന്തർസംസ്ഥാന പാതയിൽ കാട്ടുകൊമ്പൻ കബാലി വാഹനം വീണ്ടും തടഞ്ഞു. രോഗിയുമായി പോയ ആംബുലൻസിന് മുൻപിലാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്.
സോളയാർ പെൻസ്റ്റോക്കിന് സമീപമാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്. റോഡിന് കുറുകെ പന കുത്തി മറച്ചിട്ട് തിന്നുകയായിരുന്നു കൊമ്പനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് തുരത്തിയത്. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ കബാലി സമാനമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് ഇതാദ്യമല്ല.


