കോവിഡ് പ്രതിസന്ധി നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അദ്ധ്യായന വര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.

