യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ്.കെ.മാണിക്കെതിരെ വീണ്ടും പരിഹാസവുമായി പി.ജെ ജോസഫ് രംഗത്ത്. ജോസ്.കെ.മാണി യുഡിഎഫിലെ കളയായിരുന്നുവെന്നും രാഷ്ട്രീയത്തിലെ കളകള്‍ പറിച്ചു നീക്കുന്ന കാലമാണിതെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നടന്ന ചര്‍ച്ചയിലാണ് ജോസഫിന്റെ പ്രതികരണം. തിന്മയുടെ മേല്‍ നന്മ നേടിയ വിജയമാണിത്. വിപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ജൂലൈ ഏഴിന് വരും. ഇതിനു ശേഷം കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരും. തിരുവല്ല നഗരസഭയിലെ ഒമ്പതില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ തങ്ങളുടെ പക്ഷത്തേക്ക് മാറി. കൂടുതല്‍ പേര് തങ്ങള്‍ക്കൊപ്പം ചേരും. ജോസ് ഇടതു പക്ഷത്തേക്ക് പോകുന്നത് സംബന്ധിച്ച് അവര്‍ക്ക് തീരുമാനമെടുക്കാമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. അതേസമയം, തിരിച്ച് യുഡിഎഫിലേയ്ക്കില്ലെന്ന നിലപാടിലാണ് ജോസ് പക്ഷം.
Home Kerala രാഷ്ട്രീയത്തിലെ കളകള്‍ പറിച്ചു നീക്കുന്ന കാലമാണിത്, ജോസ്.കെ.മാണി യുഡിഎഫിലെ കളയായിരുന്നു; പി.ജെ ജോസഫ്

