കേരളത്തിലെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് ചീഫ് സെക്രട്ടറി. ഇത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. ആരാധനാലയത്തില്‍ പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഉല്‍സവങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകുമെന്നും ഇത്തരം വസ്തുതകള്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്പ്പിക്കുനെന്നും ചീഫ് സെക്രട്ടറി അറയിച്ചു. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അത്തരത്തില്‍ തന്നെ ചെയ്യുമെന്നാണ് തന്റെ വിശ്വാസമെന്നും കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

