സംസ്ഥാനത്ത് കനത്ത ചൂടും കണക്കിലെടുത്ത് പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മെയ് ആറ് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നിരുന്നാലും, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല.


