കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്.സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ഏറെ ഞെട്ടിക്കുന്ന ദൃശ്യമാണിത്. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് കുട്ടിയെ എറിയുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നതൊന്നും വ്യക്തമല്ല.
ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകളിലാണ് പൊലീസ് പരിശോധന നടക്കുന്നത്. അപ്പാർട്ട്മെന്റിൽ 21 ഫ്ലാറ്റുകളാണ് ഉള്ളത്കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റില്‍ താമസക്കാര്‍ ആരുമില്ലെന്നാണ് അറിയുന്നത്. പുറത്തുനിന്ന് ആരെങ്കിലും വന്നാണോ ഇത് ചെയ്തത് എന്നാണിപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്


