ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വൈദികനും എട്ടുവയസ്സുള്ള ബാലനുമടക്കം മൂന്നുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കൊട്ടാരക്കര സ്വദേശി ഫാദര്‍ എം ജോണ്‍, കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍ (64) എന്നിവര്‍ ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു മരിച്ചത്. ന്യൂയോര്‍ക്കിലാണ് കോട്ടയം പാമ്പാടി സ്വദേശിയായ എട്ടു വയസ്സുകാരന് അദ്വൈതിന്റെ മരണം.


