തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തും സംസ്ഥാനത്തും കൊറോണ ബാധിച്ച ആളുകളുടെ എണ്ണം മൂന്നായി. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കാണ് കൊറോണ പുതുതായി സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി നിയസഭയിലാണ് ഇക്കാര്യം വ്യക്തമാക്കി.
രോഗിയുടെ വിവരങ്ങളൊന്നും മന്ത്രി വ്യക്തമാക്കിയില്ലെങ്കിലും ചൈനയില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചതെന്നാണ് വിവരം. ഈ കൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്‍പ് രോഗം സ്ഥിരീകരിച്ച രണ്ടു പേരും ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളായിരുന്നു.


