മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍. പരപ്പനങ്ങാടി ഓട്ടുമ്മല്‍ പവ്വൗകറത്ത് മന്‍സൂര്‍, മുസാമിന്റെ പുരയ്ക്കല്‍ മുഹമ്മദ് നസീം, കൊല്ലന്‍കണ്ടി ബദറുല്‍ മുനിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറില്‍ കയറ്റി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. സ്കൂള്‍ കലോത്സവം നടക്കുന്നതിനിടെ കാമുകന് മന്‍സൂറും സുഹൃത്തുക്കളും കാറുമായെത്തി കുട്ടിയെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. പരപ്പനങ്ങാടി, കോട്ടക്കടവ് എന്നിവിടങ്ങളില്‍ വച്ചായിരുന്നു പീഡനം. ചൈല്‍ഡ് ലൈന്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോക്സോ പ്രകാരം കേസെട്തതു, മൂവരെയും റിമാന്റ് ചെയ്തു.


