തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷനു മുന്നിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ ബോംബ് എറിഞ്ഞു. സംഭവത്തില്‍ എസ്ഐയ്ക്ക് പരിക്കേറ്റു. മൂന്നു ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. ഇതോടെ പോലീസുകാര്‍ ചിതറിയോടി. ബഹളത്തിനിടെ നിലത്തുവീണാണ് എസ്ഐക്ക് പരിക്കേറ്റത്.
സ്വകാര്യ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് ബോംബേറിലേക്ക് എത്തിയത്. ഇതിനിടെ മലയന്‍കീഴില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ ഏറ്റുമുട്ടുകയും ചെയ്തു.

