തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതുവരെ 745 പേര് അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 628 ആയി ഉയര്‍ന്നു.
ഇതുകൂടാതെ സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ‘ബ്രോക്കണ്‍ വിന്റോ’ എന്ന പേരില്‍ ;സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാംപെയ്ന്, ഹെയ്റ്റ് ക്യാംപെയ്ന് എന്നിവയ്ക്ക് അനുക്കൂലമായി പോസ്റ്റിടുന്നവര്ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.


