മലപ്പുറം: സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു. മലപ്പുറം തവനൂരിലാണ് സംഭവം. പാലക്കാട് വെണ്ണക്കരയില്‍ വായനശാലയ്ക്കും തീയിട്ടു. സിപിഎം നിയന്ത്രണത്തിനുള്ള വായനശാലയാണിത്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തിലാണ് സംസ്ഥനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അക്രമം നടക്കുന്നത്. കൊട്ടാരക്കരയിലെ പത്തനാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. കണ്ണൂരില്‍ കെഎസ് ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.