ഉള്ളി, സവാള എന്നിവയുടെ വില കുതിച്ചുയരുകയാണ്. സവാള വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നരുണ്ട്. ഇതിനിടയില്‍ ഉളളിയെ കുറിച്ച് ട്രോളുകളുമെത്തി. ഇപ്പോള്‍ ഇതാ ആളുകള്‍ വിവാഹത്തിന് വരെ ഉള്ളി സമ്മാനമായി നല്കാന് തുടങ്ങിയിരിക്കുന്നു. അത്രയും വിലയുളള മറ്റൊന്നുമില്ല എന്നാണ് ഇവര്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതും. ഫേസ്ബുക്കിലെ ‘ജിഎന്‍പിസി’ എന്ന പേജിലാണ് ഒരു വിവാഹത്തിന് നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ സവാള,ഉള്ളി എന്നിവ സമ്മാനമായി നല്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.