കൊച്ചി: മരടിൽ 24 ഫളാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഫ്ളാറ്റുടമകളുടെ പരാതിയിൽ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയാണ് ഉത്തരവിട്ടത്. ഇവർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കും. സിനിമ പ്രവർത്തകരായ ബ്ലസ്സി, അമൽ നീരദ്, ജോമോൻ ടി ജോൺ എന്നിവർ ഇന്ന് നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺബ്രിട്ടാസ് ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് സമിതി ചെയർമാൻ വ്യക്തമാക്കി.
ഇതിനിടെ ഫ്ളാറ്റുടമകൾക്ക് പാർപ്പിട സമുച്ഛയങ്ങളിൽ നിന്ന് എയർ കണ്ടീഷനുകൾ, ഫാനുകൾ, സാനിറ്ററി ഉപകരണങ്ങൾ എന്നിവ നീക്കാൻ ഒരു ദിവസത്തെ അനുമതി നൽകി. ഈ മാസം 6 ന് രാവിലെ 7 മണിമുതൽ വൈകിട്ട് 5 മണി വരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി.