എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടിന് സമീപത്ത് മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്.ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലാണ് ആക്രമണമെന്നാണ് ആരോപണം. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് നാമജപ ഘോഷയാത്ര നടത്തുമെന്ന് എന്‍എസ്എസ് അറിയിപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഈ ആക്രമണം എന്ന് പോലീസ് നിഗമനം.
വ്യാഴാഴ്ച രാത്രിയോടെയാണ് മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. കല്ലെറിഞ്ഞ ആക്രമികള്‍ ചട്ടമ്പിസ്വാമി പ്രതിമ മന്ദിരത്തിന്റെ ജനല്‍ ചില്ലും തകര്‍ത്തു. കൊടിമരത്തിന്റെ ചുവട്ടിൽ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചു .സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമം നടത്തിയവരെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല.


