സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം. 50 % സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ധാരണയായി. രണ്ടു ഡോസ് വാക്സീന് എടുത്തവര്‍ക്കാണ് പ്രവേശനം. എ.സി. പ്രവര്‍ത്തിപ്പിക്കാം. സിനിമാ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ധാരണ.
സംസ്ഥാനത്ത് ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ഉയര്‍ത്താനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.


