കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന് അധികൃതര്‍.ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിരിക്കെയാണ് താമസക്കാര്‍ കൂടുതല്‍ സമയമനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള 138 ദിന കര്‍മ പരിപാടിയുമായി മുന്നോട്ടു പോവുകയാണെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. ഒഴിയാന്‍ തയാറാകാത്തവര്‍ക്കെതിരെ നിയമ നടപടി എടുക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മരട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന് മുന്നില്‍ ഫ്ലാറ്റുടമകള്‍ പ്രതിഷേധിച്ചു. നഗരസഭാ സെക്രട്ടറി ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റില്‍ എത്തിയപ്പോഴാണ് ഫ്ലാറ്റുടമകള്‍ പ്രതിഷേധിച്ചത്. ഫ്ലാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.