ഹൈദരാബാദ്: മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞന് എസ്. സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് സുരേഷ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

