വയനാടൻ ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്ന് ജീവൻ രക്ഷപ്പെട്ടെങ്കിലും, തങ്ങൾക്കുമുന്നിൽ അരങ്ങേറിയ ഭീകരതയുടെ വേദനയിൽ നിന്ന് പലർക്കും ഇതുവരെ കരകയറിയിട്ടില്ല. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ശാസ്ത്രീയമായ കൗണ്‍സിലിങ്, തെറാപ്പി, മെഡിറ്റേഷന്‍ എന്നിവയുടെ ആവശ്യമുണ്ട്.
ഇതിനായി യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന കൗണ്‍സിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: ksyc.kerala.gov.in


