ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് വീണ്ടും ചോദ്യം ചെയ്തു. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ഇരുവരെയും ചോദ്യം ചെയതത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ, രണ്ട് തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഉത്ര വധക്കേസില്‍ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. ഇരുവരും ഉത്രയെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്ര വിച്ചെന്നും ഉത്രയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. അതിനിടെ, ഉത്ര വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സൂരജിന്റെ അച്ഛന് സുരേന്ദ്രന് പണിക്കര്‍ കഴിഞ്ഞ ദിവസം ഹൈക്കോ ടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാ ണിച്ചാണ് സുരേന്ദ്രന് ജാമ്യപേക്ഷ നല്‍കിയത്.

