എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷ വ്യാഴാഴ്ച മുതൽ ജൂലൈ 7ന് വൈകീട്ട് നാലുവരെ സമർപ്പിക്കാം. sslcexam.kerala.gov.in എന്ന വെബ്സൈറ്റിലെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് അപേക്ഷ ഫീസും പരീക്ഷയെഴുതിയ സെന്ററിലെ പ്രഥമാധ്യാപകന് ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.
Home Education എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണയത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

