പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷന് തെളിവുകൾ കൈമാറി മാതാപിതാക്കൾ. സിദ്ധാർത്ഥിന്റെ അച്ഛൻ പ്രകാശ്, അമ്മ ഷീബ, അമ്മാവൻ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുൻപാകെ ഹാജരായി രേഖകൾ കൈമാറിയത്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ജയപ്രകാശ് പറഞ്ഞു.
മരണത്തിന് കാരണക്കാരായവർ മാത്രമല്ല കൊലപാതകത്തിന് കൂട്ട് നിന്നവരും ഒളിപ്പിക്കാൻ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം പറഞ്ഞു.കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയത് ദൗർഭാഗ്യകരം എന്ന മാതാവും പറഞ്ഞു. ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. മുൻ വി സി എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തതത് കൊണ്ട് മാത്രം മതിയായില്ല. അദ്ദേഹവും സർവകലാശാല അധികൃതരും വിചാരണ നേരിടണമെന്നും പ്രകാശൻ പറഞ്ഞു.