ലോക്ക്ഡൗണ്‍ കാലത്തേക്ക് താല്‍ക്കാലികമായി വര്‍ധിപ്പിച്ച ബസ് ചാർജ് പിന്‍വലിച്ച് പഴയ നിരക്കുകള്‍ പുനസ്ഥാപിച്ചുവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബസില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് ഇരിക്കാം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. കൂടാതെ ബസില്‍ സാനിറ്റെസര്‍ വെക്കണം.പഴയ നിരക്കില്‍ സര്‍വീസ് നടത്തുന്നത് ദുഷ്കരമാണെന്നാണ് കെ.എസ്.ആര്.ടി.സിയുടെയും സ്വകാര്യ ബസുടമകളുടെയും സംഘടന നേതാക്കൾ തന്നെ അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അവരുടെ പ്രയാസങ്ങൾ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. ബസ് ചാര്‍ജ് നിരക്ക് വര്‍ധനയില്ലെന്നും പഴയ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു. 1037 ബസുകള്‍ സര്‍വീസ് നടത്തും. സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും.