കൊല്ലം: കൊല്ലം പോര്‍ട്ടിന് സമീപം പള്ളിത്തോട്ടത്ത് പോര്‍ട്ട് കൊല്ലം ഇടവകയിലെ ഏഴാം സ്ഥലം കുരിശടി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത നിലയില്‍. പുലര്‍ച്ചെ അഞ്ചു മണിക്ക് പ്രാര്‍ത്ഥനയ്ക്കായി എത്തിയവരാണ് കുരിശടി തകര്‍ന്നു കിടക്കുന്നതായി കണ്ടത്. ഇവിടെയുണ്ടായിരുന്ന ബൈബിള്‍ അടുത്തുള്ള ചവറു കൂനയിലേക്ക് ഇവര്‍ ഇടുകയും ചെയ്തു. കുരിശടിയിലുള്ള ഔസേപ്പ് പിതാവിന്റെ രൂപം തകര്‍ത്ത നിലയിലാണ്.

ബുധനാഴ്ച്ച വെളുപ്പിന് പ്രാര്‍ത്ഥിക്കാനായി ഇവിടെയെത്തിവരാണ് കുരിശടി തകര്‍ന്ന നിലയില്‍ കണ്ടത്. പുനരുദ്ധാരണത്തിനായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് കുരിശടിയുടെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


