മലപ്പുറം: ജില്ലയില്‍ വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം.മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് മരണകാരണം. ഇതോടെ വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി.
മലപ്പുറത്തെ എടക്കര, പോത്തുകല്‍ പഞ്ചായത്തികളിലാണ് രോഗം കൂടുതലായി വർദ്ധിച്ചു വരുന്നത്. ഈ പഞ്ചായത്തുകളിലെ 200 പേർക്കോളം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് മൂന്നാമത്തെ മരണം സ്ഥിരീകരിച്ചത്. ഹെപ്പെറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നല്കി.