കൊച്ചി: മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയ ദുരൂഹ സാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ വി.എം. ജസ്റ്റിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി.
ചാവക്കാട് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി പതിനാലാം തീയതി വരെ നീട്ടിയത്. പ്രതി പുറത്തിറങ്ങുന്നത് തെളിവുകള്‍ ഇല്ലാതാക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ചാണ് റിമാന്‍ഡ് നീട്ടിയത്. മറ്റൊരു പ്രതിക്കൊപ്പം കയ്യില്‍ വിലങ്ങ് അണിയിച്ചാണ് ഇന്ന് ജയിലില്‍ നിന്നും ജസ്റ്റിനെ പൊലീസ് കോടതിയിലെത്തിച്ചത്.

