പത്തനംതിട്ട: പത്തനംതിട്ടയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ ഡി.ജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകർത്തെന്ന് പരാതി.സ്റ്റേജിലേക്ക് കയറി പൊലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് പറഞ്ഞതനുസരിച്ച് പരിപാടി നിർത്തിയിട്ടും അതിക്രമം ഉണ്ടായെന്ന് ഡിജെ അഭിരാം സുന്ദർ ആരോപിച്ചു.
പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
പത്തനംതിട്ട പോലീസ് അതിക്രമം അന്വേഷണം പ്രഖ്യാപിച്ചുവെന്ന് ഡിജിപി രവാഡ ചന്ദ്രശേഖർ അറിയിച്ചു. എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.ഉചിതമായ നടപടിയെടുക്കുമെന്നും ഡിജിപി രവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.


