തൃശൂര്‍: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കാല് കുടുങ്ങി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ആലുവ സ്വദേശികളായ ഫര്ഹാന്, ഷമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കുള്ള ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അമൃത എക്സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന് വഴി കടന്നുപോകുന്നതിനിടെ ഇരുവരുടെയും കാലുകള്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.


