പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ചു. കമ്പനിയുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഷെഡ്ഡിനാണ് തീപിടിച്ചത്. അല്പം സമയം മുമ്പാണ് തീപിടുത്തം ഉണ്ടായത്. നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം നിരവധി പ്ലൈവുഡ് ഫാക്ടറികളുള്ള പ്രദേശത്ത് തീ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ അപകടത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

