തൃശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ഗുരുവായൂരില്‍ സംഘപരിവാറിന്റെ വ്യാപക ആക്രമണം. ഗുരുവായൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലമായി കട അടപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞ സിഐ പ്രേമാനന്ദ കൃഷ്ണന് കല്ലേറില്‍ പരുക്കേറ്റു. നട്ടുച്ചയ്ക്ക് കിഴക്കേനടയിലായിരുന്നു സംഭവം. നെറ്റിയില്‍ ആറു തുന്നിക്കെട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകര്‍ കട അടപ്പിക്കുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചു.
ഇതിനിടെയായിരുന്നു കല്ലേറ്. പൊലീസ് ലാത്തി വീശി. ഗുരുവായൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുത്ത പരിപാടിയില്‍ നിരവധി തവണ ബിജെപിക്കാര്‍ കരിങ്കൊടി കാട്ടിയിരുന്നു.


