രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനായി അന്വേഷണം. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനെ കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു.
രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറിൽ നിന്നും അന്വേഷണം സംഘം വിവരങ്ങൾ ശേഖരിക്കുകയാണ്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാഹുലിനെ കാണാതായ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്ന് ഡിലീറ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരയി യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുലിന്റെ സംഭാഷണം തന്നെയെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ട് പുറത്തുവന്നു.രാഹുലിന്റെ പാലക്കാട് കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ യുവതി എത്തിയ ദിവസത്തെ സി സി ടിവി ദൃശ്യം ലഭിച്ചിട്ടില്ല. ഇവിടെയെത്തിച്ചും പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ സി സി ടി വിയുടെ ഡി വി ആറിൽ യുവതി പറഞ്ഞ സമയത്തെ ദൃശ്യം ഉണ്ടായിരുന്നില്ല.


