കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലറുടെ ചുമതല പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദന് നല്കി. കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം പ്രൊഫസറാണ് ബിജോയ് നന്ദൻ.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് തീരുമാനമെടുത്തത്.സാധാരണ നിലയില്‍ ഒരു വൈസ് ചാൻസലര്‍
ഒഴിമ്പോള് പകരം ചുമതല നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചന നടത്താറുണ്ട്.
എന്നാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കൂടിയാലോചനകള്‍ക്ക് മുതിരാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു എന്നാണ് സൂചന.കണ്ണൂര്‍ വൈസ് ചാൻസലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. പുറത്താക്കപ്പെട്ട ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സ്ഥിരം ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.


