തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനം. ആദ്യം ഹെലികോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലുംസാമ്ബത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
അടുത്തിടെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തത്വത്തില്‍ ധാരണയായത്. ഡല്‍ഹി ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന പവന്‍ഹന്‍സ് എന്ന കമ്ബനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. പ്രതിമാസം 20 മണിക്കൂര്‍ ഉപയോഗിക്കാം. ഇതിന് പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപയാണ്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ഇതിനായി ഉപയോഗിക്കും.
നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ സമയത്തെ ആവശ്യങ്ങള്‍ക്കും ഹെലികോപ്റ്റര്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം. അടിയന്തിര ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായും നല്‍കും.


