ശബരിമലയില്‍ കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ ആദരവും പ്രത്യേക സമ്മാനവും. ഇവരെ തടഞ്ഞ പത്ത് വനിതാ പൊലീസുകാര്‍ക്കാണ് സമ്മാനമായി സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്.സിഐമാര്‍ക്ക് 1000 രൂപവീതവും എസ്ഐമാര്‍ക്ക് 500 രൂപ വീതവുമാണ് ക്യാഷ് അവാര്‍ഡ്.
ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവില്‍ പറയുന്നു.ശബരിമല ദര്‍ശനത്തിന് പോയ ശശികലയെ മരക്കൂട്ടത്ത് വെച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.


