കുട്ടികളുടെ കളി തോഴൻ അടുത്ത വർഷം
മലയാളികളുടെ ഇഷ്ട താരം ദിലീപ് ഒരിടവേളയ്ക്കുശേഷം പ്രൊഫസർ ഡിങ്കനിലൂടെ വേറിട്ട ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്നു..സർഗ്ഗ വിസ്മയം തീർക്കുന്ന നാട്യ മികവിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ജനപ്രിയ നടൻ പ്രൊഫസർ ഡിങ്കനായി മനസ്സിൽ ചേക്കേറാൻ എത്തുന്നു. മലയാള സിനിമയിൽ ആരും ചെയ്യാത്ത വ്യത്യസ്തത കഥാപാത്രങ്ങൾക്ക് ജീവൻ നൽകി സീരിയസ് വേഷങ്ങൾ മാത്രമല്ല ,ഹാസ്യവും ഇമോഷണൽ ആയ രംഗങ്ങളും തനിക്കു ചേരുമെന്ന് തെളിയിച്ച മഹാ നടൻ ഹാസ്യവുമായി വീണ്ടും വരുന്നു..
പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതു റാഫിയാണ് .ന്യൂ ടി വി സനൽ തോട്ടം ആണ് ബിഗ് ബജറ്റിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. . രജനി–ശങ്കർ ചിത്രം 2.0യുടെ ത്രിഡി ക്യാമറ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ ചിത്രീകരണം ബാങ്കോക്കിൽ പുരോഗമിക്കുകയാണ്.
ദിലീപ് പ്രമുഖ വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ നമിത പ്രമോദ്,അജു വർഗ്ഗീസ് ,സൂരജ് വെഞ്ഞാറമൂട്, ശ്രിന്ദ അർഹൻ ,കൊച്ചുപ്രേമൻ,വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഹരിനാരായണന്റെ മനോഹരമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദരം ആണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നെഞ്ചിലേറ്റാൻ 2019 അടുത്ത വർഷം ഡിങ്കൻ തീയറ്ററുകളിൽ എത്തുന്നു.
(ലേഖിക..ബിനിപ്രേംരാജ് )


