തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ചടങ്ങിനുള്ള ഒന്നരക്കോടി കണ്ടെത്തിയത് ഫണ്ട് വകമാറ്റി. പാവപ്പെട്ടവർക്ക് വീട് നിർമിക്കാനുള്ള പദ്ധതിയിൽ നിന്ന് തുക വകമാറ്റിയാണ് പണം കണ്ടെത്തിയത്. ഒക്ടോബർ 26 ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
അതേസമയം കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര് നടക്കുകയാണ്. പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചു. ചട്ടങ്ങൾ ലംഘിച്ച് സഭ ചേർന്ന് സഭയേയും സർക്കാർ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


