വള്ളികുന്നം കാഞ്ഞിരത്തമ്മൂറ്റിൽ എടിഎം കവർച്ചശ്രമം. ഇന്ന് രാവിലെ എസ്ബിഐ ബാങ്കിന് സമീപമുള്ള എടിഎമ്മിലാണ് സംഭവം.മുഖംമൂടി ധരിച്ച് സ്കൂട്ടറിൽ എത്തിയ കള്ളൻ എടിഎമ്മിന് അകത്ത് കയറി എടിഎം മെഷീൻ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അലാറം അടിച്ചതോടെ കള്ളൻ ഇറങ്ങി ഓടി. ഇരുചക്രവാഹനത്തിലാണ് ഇയാൾ രക്ഷപ്പെട്ടത്.
അലാറം സിഗ്നൽ ലഭിച്ച് കണ്ട്രോൾ റൂമിൽ നിന്നാണ് പോലീസിനെ വിവരം അറിയിക്കുന്നത്. കള്ളൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചതിനാൽ ആരാണെന്ന് വ്യക്തമല്ല. പോലീസും ഫോറെൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.