പിറവം പള്ളി കേസില്‍ ഹൈക്കോടതി ഉത്തരവ്. പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി. ചാപ്പലുകളുടെ താക്കോല്‍ വികാരിക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. പള്ളി വസ്തുക്കളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് തടസ്സമില്ല.
പ്രാര്‍ത്ഥനയ്ക്കും യാക്കോബായ വിഭാഗത്തിന് തടസ്സമില്ലെന്നും കോടതി പറഞ്ഞു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പള്ളിക്ക് ചുറ്റുമുള്ള ചാപ്പലിന്റെ ലിസ്റ്റ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.


