കൊല്ലം: കൊല്ലത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലത്തിനടുത്ത പറമ്പിലായിരുന്നു മൃതദേഹം. മുള്ളുവിള ചൂരാങ്കില്‍ പാലത്തിന് സമീപം തോപ്പില്‍പുത്തന്‍വീട്ടില്‍ അനിയന് വാവാ എന്ന സുനിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ദിവസമാണ് സുനിലിനെ തേടി നവജാത ശിശുവുമായി യുവതി, മരിച്ച യുവാവിന്റെ വീട്ടിലെത്തുന്നത്. ഇതെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വീടുവിട്ടിറങ്ങിയ യുവതി കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുഞ്ഞിനെ യുവതി ഉപേക്ഷിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് സുനില്‍ അറിയുന്നത്. യുവാവ് അവിവാഹിതനാണെന്നായിരുന്നു നാട്ടുകാരുടെ അറിവ്. ഇക്കാര്യം നാട്ടുകാര്‍ യുവാവിനോട് ചോദിച്ചു. മനോവിഷമത്തെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിലയിരുത്തല്‍.


