ആലപ്പുഴ ചാരുംമൂട്ടിൽ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി.വിവാഹസംഘവും യുവാക്കളുമായുള്ള ഏറ്റുമുട്ടലിൽ നാട്ടുകാർ കൂടെ ചേർന്നതോടെ വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടിൽ നടന്ന കല്യാണത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്.
പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാർ ചോദ്യം ചെയ്തു. ചോദ്യത്തിൻെറ ടോൺ മാറി വാക്കു തർക്കമായി, പിന്നെ വഴക്കായി,ഒടുവിൽ തല്ലുമായി. വഴി കൊടുക്കാതെയുള്ള വിവാഹസംഘത്തിന്റെ യാത്ര പിന്നാലെ ഉണ്ടായിരുന്ന മറ്റൊരു കാറിലെ യാത്രക്കാർ ചോദ്യം ചെയ്തു. പിന്നാലെ വാക്കുതർക്കമുണ്ടായി. ഇത് മൂർച്ഛിക്കുകയും വഴക്ക് അടിയില്‍ കലാശിക്കുകയുമായിരുന്നുകൂട്ടത്തല്ല് അവസാനിപ്പിക്കാൻ പൊലീസ് വരേണ്ടി വന്നു. അടിയാകുമ്പോൾ ചില്ലറ പരിക്കൊക്കെ സ്വാഭാവികം


