കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് നാമനിര്‍ദ്ദേശ പത്രിക നല്കി. ജില്ല വരണാധികാരി എസ് സാമ്പശിവ റാവുവിന് മുമ്പാകെയാണ് മുരളീധരന് പത്രിക സമര്‍പ്പിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ്, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ക്കൊപ്പമാണ് മുരളീധരന് പത്രികാ സമര്‍പ്പണത്തിനെത്തിയത്.
സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയായിരുന്ന പി ജയരാജനാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും കരുത്തര്‍ മത്സരിക്കുന്ന വടകര മണ്ഡലത്തിലാണ് സംസ്ഥാനത്തെ ഏറ്റവും തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.